കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിന് ഉത്തരവാദികള്‍ പനാമ കപ്പലായ എം.വി ആംബർ-എൽ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു മർക്കന്‍റയിൽ മറൈൻ ഡിപ്പാർട്ട്മെന്‍റ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. അപകടസ്ഥലം കൃത്യമായി കണ്ടെത്താൻ ആയിട്ടില്ലെങ്കിലും കേരള തീരത്തുനിന്നു 14.1 നോട്ടിക്കൽ മൈൽ അകലെയെന്ന് അപകടം നടന്നതെന്നാണ് നിഗമനം.

നേരത്തെ, സംഭവുമായി ബന്ധപ്പെട്ട് കപ്പലിന്റെ ക്യാപ്റ്റനെയും, ഒരു നാവികനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിന്റെ അന്വേഷണം പുർത്തിയാകുന്നത് വരെ കപ്പൽ തീരം വിടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കാർമൽ മാതാ എന്ന ബോട്ടിലാണ് ആംമ്പർ-എൽ എന്ന കപ്പൽ ഇടിച്ചത്. രണ്ടു മൽസ്യ തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായിരുന്നു. ശേഷിച്ച പതിനൊന്ന് മത്സ്യത്തൊഴിലാളികളെയും ഇവിടെയെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. തന്പിദുരൈ, രാഹുൽ എന്നിവരാണ് മരിച്ചത്. തന്പിദുരൈ കുളച്ചൽ സ്വദേശിയും രാഹുൽ അസം സ്വദേശിയുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.