കൊല്ലം: തങ്കശ്ശേരിയിൽ വള്ളത്തിൽ മത്സ്യബന്ധന ബോട്ടിടിച്ച്​ മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശിയായ ബൈജു എന്ന മത്സ്യത്തൊഴിലാളിയാണ്​ മരിച്ചത്​. ഫെഡറിക്, ഡാനിയൽ എന്നിവർക്ക്​ പരുക്കേറ്റു. തങ്കശ്ശേരിയിൽ നിന്ന്​ പുറപ്പെട്ട വള്ളവും നീണ്ടകരയിൽ നിന്ന്​ പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​.

പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായത്. ബോട്ട് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബോട്ട് കസ്റ്റഡിയിലെടുത്ത് പൊലീസ് ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് വരികയാണ്. മരിച്ച ബിജുവിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.