ഫോര്‍ട്ടുകൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ടില്‍ ജങ്കാര്‍ ഇടിച്ചു; വീഡിയോ

ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ജങ്കാറാണു ബേ കിങ് എന്ന ബോട്ടില്‍ ഇടിച്ചത്

കൊച്ചി: ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ റോ-റോ ജങ്കാര്‍ ടൂറിസ്റ്റ് ബോട്ടില്‍ ഇടിച്ചു. ബോട്ടിനു കേടുപാട് സംഭവിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെയാണു സംഭവം.

ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ജങ്കാറാണു ബേ കിങ് എന്ന ബോട്ടില്‍ ഇടിച്ചത്. ജെട്ടിയില്‍നിന്നു ജങ്കാര്‍ പുറപ്പെട്ടയുടനെ ബോട്ട് കുറുകെ വന്നതാണ് അപകടത്തിനു കാരണമായത്. മഹാരാഷ്ട്രയില്‍നിന്നുള്ള 23 വിനോദസഞ്ചാരികളും രണ്ടും ഗൈഡുകളും ഉള്‍പ്പെടെ 29 പേരാണു ബോട്ടിലുണ്ടായിരുന്നത്. തലനാരിഴയ്ക്കാണു വലിയ അപകടം ഒഴിവായതെന്നാണു പ്രദേശവാസികള്‍ പറയുന്നത്.

Read More: ഇതുവരെ പറയാതിരുന്നത് ബിഷപ്പിനെ പേടിച്ച്; ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണം

അപകടത്തെത്തുടര്‍ന്ന് ബോട്ട് നിര്‍ത്താതെ പോയി. ജങ്കാര്‍ ജീവനക്കാര്‍ പോര്‍ട്ട് കണ്‍ട്രോളില്‍ വിവരമറിയിച്ചു. അവിടെനിന്ന് അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പൊലീസ് ബോട്ടിലെത്തി ടൂറിസ്റ്റ് ബോട്ട് തീരത്തടുപ്പിക്കുകയായിരുന്നു.

നാശനഷ്ടം സംബന്ധിച്ച് ബോട്ട് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ അശ്രദ്ധമായി ഓടിച്ചതിനു ജങ്കാര്‍ ഡ്രൈവര്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഉദ്ദേശിച്ചാണു ബോട്ട് ഡ്രൈവര്‍ പരാതി നല്‍കിയതെന്നാണു പൊലീസ് നല്‍കുന്ന വിവരം. ജങ്കാറിനും നിസാര കേടുപാടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Boat accident fort kochi video

Next Story
കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: എൻസിപി തന്നെ മത്സരിക്കും, തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർഥിയായേക്കുംstate government against thomas chady in high court
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express