കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ചാ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മു​ങ്ങി. ബോ​ട്ടി​ലെ ആ​റ് തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ച്ചി തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക​പ്പ​ൽ​ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​ൻ​ജി​ൻ ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തകരാര്‍ വിവരം അറിഞ്ഞതിനെത്തുടര്‍ന്നു രക്ഷപ്പെടുത്താനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തുന്നതിനു മുന്‍പുതന്നെ ബോട്ട് പൂര്‍ണമായി മുങ്ങിയിരുന്നു.

സമീപമുണ്ടായിരുന്ന മറ്റു ബോട്ടുകളിലുള്ളവരാണു മുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. മുങ്ങിയ ബോട്ട് കണ്ടെത്താനായിട്ടില്ല. ഇതിനായി നാവികസേനയുടെ സംഘവും തിരച്ചിലിനെത്തിയിട്ടുണ്ട്. കൊച്ചി തുറമുഖത്തേക്കുള്ള പ്രധാന കപ്പല്‍ചാലാണിത്. ഇതോടെ ഇവിടുത്തെ കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ