കോഴിക്കോട്: പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നേതാവുമായി ബി.എം.കുട്ടി അന്തരിച്ചു. ഇന്ന് രാവിലെ പാകിസ്ഥാനിലെ കറാച്ചിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു.

1930 ല്‍ തിരൂരില്‍ ജനിച്ച ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന ബി എം കുട്ടി 1960 കളിലാണ് പാകിസ്താനിലേക്ക് കുടിയേറുന്നത്. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാവാത്ത സാനിധ്യമായി അദ്ദേഹം മാറി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ പാകിസ്താന്‍ പീസ് കൊയലിഷന്‍ സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമായിരുന്നു അദ്ദേഹം. ജി.ബി.ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്ത് തിരൂരില്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.