പാലക്കാട് : ‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന വിവാദ മൊബൈൽ ഗെയിം കേരളത്തിൽ രണ്ടായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തതായി പൊലീസ്. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നു. രക്ഷിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികൾ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടുവെന്ന് മനോരമാ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കൾക്കു ജാഗ്രതാ നിർദേശവും നൽകി. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേർ ഇത്തരത്തിൽ ജീവനൊടുക്കിയെന്നാണു റിപ്പോർട്ട്. മുംബൈയിൽ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരൻ മൻപ്രീത് സിങ് സഹാനി ഈ ഓൺലൈൻ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.
ഗെയിം കളിച്ച് മുംബൈയില്‍ 14 വയസുള്ള ആണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം ഏഴുനിലക്കെട്ടിടത്തിന്റെ ടെറസില്‍നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഗെയിമിന്റെ ആദ്യഘട്ടം തുടങ്ങുന്നത് ശരീരത്തില്‍ മുറിവേല്‍പിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുകൊണ്ടാണ്. അന്‍പതാം ഘട്ടം കെട്ടിടത്തിനുമുകളില്‍നിന്നും ചാടി സ്വയം ജീവനൊടുക്കുക എന്നതാണ്. ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മരിച്ച വിദ്യാര്‍ഥി സുഹൃത്തുക്കളുമായി സമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ ചാറ്റുകളില്‍ നിന്നാണ് ആത്മഹത്യ ചെയ്യാന്‍ കാരണം ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമാണ് എന്ന് സൂചന ലഭിച്ചത്.
ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ കൊലയാളി ഗെയിം കളിച്ചാണ് ഈ ആത്മഹത്യയെന്ന ഞെട്ടിക്കുന്ന വിവരമാണ് മുംബൈ പൊലീസ് വൃത്തങ്ങളില്‍നിന്നും മനസിലാക്കാനായത്. ഇന്ത്യയിലെ ആദ്യ ബ്ലൂവെയില്‍ ആത്മഹത്യയാണ് അന്ധേരിയിലേത് എന്നാണ് പുറത്തുവരുന്ന വിവരം. പൊലീസ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂവെയില്‍. പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി.