Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

നഗ്നദൃശ്യം പകർത്തി വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമം; നാലുപേർ പിടിയിൽ

ഫോർട്ട്‌ കൊച്ചി സ്വദേശിയായ യുവതിയെയും കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

arrest, thodupuzha

കൊച്ചി: കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിങ്. ന​ഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. ഫോർട്ട്‌ കൊച്ചി സ്വദേശിയായ യുവതിയെയും കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നേതൃത്വത്തിലാണ് ബ്ലാക്ക് മെയിലിങ് നടന്നത്.

ബ്ലൂ ബ്ലാക്ക് മെയിലിംഗ് നടത്തി സംഘം വ്യവസായിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. 50 ലക്ഷം രൂപയാണ് ഇവർ വ്യവസായിയോട് ആവശ്യപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായി ഇയാൾ 30 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടും പണം ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്.

Also Read: Kerala Weather: സെപ്റ്റംബർ 24 മുതൽ 26 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

നേരത്തെയും ഇത്തരത്തിൽ ബ്ലൂ ബ്ലാക്ക് മെയിലിങ് സംഘങ്ങൾ കൊച്ചിയിൽ സജീവമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം സംഘങ്ങൾ കൊച്ചിയിൽ സജീവമാവുകയാണെന്നാണ് സൂചനകൾ. നിരവധി വ്യവസായികളെ ബ്ലാക് മെയിലിങ് ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Blue blackmailing in kochi

Next Story
കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com