തൃശൂർ: പാമ്പാടി നെഹ്‌റു കോളജ് പിആർഒയുടെ മുറിയിൽ കണ്ട രക്തം കോളജിൽ മരിച്ച വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തി. മുറിയിൽ കണ്ടെത്തിയ രക്തം ഒ-പോസിറ്റീവ് രക്തഗ്രൂപ്പാണ്. ജിഷ്‌ണുവിന്റെതും ഇതേ രക്തഗ്രൂപ്പായിരുന്നു.

മുറിയിൽ കണ്ടെത്തിയ രക്തക്കറ ജിഷ്‌ണുവിന്റെത് തന്നെയാണോ എന്ന് പരിശോധിക്കാൻ ഡിഎൻഎ പരിശോധന നടത്തും. ജിഷ്‌ണുവിന്റെ മാതാപിതാക്കളുടെ രക്തം ശേഖരിച്ചാണ് രക്തക്കറ ജിഷ്‌ണുവിന്റേത് തന്നെയാണോ എന്ന് ഡിഎൻഎയിലൂടെ കണ്ടെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ