/indian-express-malayalam/media/media_files/2025/11/25/blo-2025-11-25-11-08-03.jpg)
പ്രതീകാത്മക ചിത്രം
കോട്ടയം: എസ്‌ഐആറിലെ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ബിഎൽഒ ആന്റണി തിരികെ ജോലിയിൽ പ്രവേശിച്ചു. നേരത്തെ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ കേൽക്കർ, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ആന്റെണിയുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആന്റെണി ജോലിയിൽ തിരികെ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയത്.
Also Read:സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
നേരത്തെ ആന്റെണിയ്ക്ക് ബിഎൽഒ പദവിയിൽ നിന്ന് ഒഴിവാകാൻ ചീഫ് ഇലക്ടറൽ ഓഫീസർ അനുവാദം നൽകിയിരുന്നു. എന്നാൽ ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിനാൽ ജോലിയിൽ തിരികെ പ്രവേശിക്കുകയാണെന്ന് ആന്റെണി വ്യക്തമാക്കി. ഡെപ്യൂട്ടി കളക്ടർ ചൊവ്വാഴ്ച ആന്റെണിയെ വീട്ടിലെത്തി സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
Also Read:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
എസ്‌ഐആറിലെ ജോലി സമ്മർദത്തെ തുടർന്നാണ് ബിഎൽഒ ആത്മഹത്യ ഭീഷണി മുഴക്കിയത്. പൂഞ്ഞാർ മണ്ഡലം 110ാം ബൂത്തിലെ ബിഎൽഒ ആന്റണിയാണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്. ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ല. ജീവിതം തകരുന്നുവെന്നും ആന്റണി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂഷണം ചെയ്താണ് ജോലി ചെയ്യിക്കുന്നത്. ആവശ്യമായ ഉപകരണങ്ങളോ ഇന്റർനെറ്റോ നൽകുന്നില്ലെന്നും ആന്റണി അറിയിച്ചിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്റെ മൊഴിയെടുക്കും
നിലവിൽ ഇടുക്കിയിലെ പോളിടെക്‌നിക്ക് ഉദ്യോഗസ്ഥനാണ് ആന്റണി. ന്യൂമറേഷൻ ഫോമുകൾ നൽകി കഴിഞ്ഞാൽ പൂർണമായും പൂർത്തീകരിച്ച് തരുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് ഇയാളുടെ പ്രധാന പരാതി. ന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാതിരുന്നാൽ പലപ്പോഴും ബിഎൽഒമാർ തന്നെ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ട സാഹചര്യമുണ്ടാകുന്നു. ഇത് തനിക്ക് വലിയ തോതിൽ മാനസിക സമ്മർദമുണ്ടാക്കുന്നു എന്നും ആന്റണി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Read More: ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത് എസ്ഐടി; വിദേശ യാത്രകൾ അന്വേഷിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us