ഭാര്യയെ ഭീഷണിപ്പെടുത്താൻ സ്ഫോടക വസ്തുവുമായെത്തി; അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാൽപ്പത്തഞ്ചുകാരൻ മരിച്ചു

വീട്ടിനുള്ളിൽ കടന്ന് സ്ഫോടക വസ്തു ഉപയോഗിക്കാൻ ശ്രമിക്കവെ അബദ്ധവശാൽ പൊട്ടിത്തെറിക്കുകയായിരുന്നു

Cuddalore explosion, Cuddalore blast, Cuddalore blast death toll, Cuddalore fireworks factory blast, Cuddalore news
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാൽപ്പത്തഞ്ചുകാരൻ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര സ്വദേശിയായ പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്.

ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താനായി ഇയാൾ സ്ഫോടകവസ്തുവുമായി എത്തിയപ്പോൾ അബദ്ധത്തിൽ സംഭവിച്ച സ്ഫോടനത്തിലാണ് ഇയാൾ മരിച്ചതെന്നാണ് റിപ്പോർട്ട്. വീട്ടിനുള്ളിൽ കടന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്ഫോടക വസ്തു ഉപയോഗിക്കാൻ ശ്രമിക്കവെ അത് അബദ്ധവശാൽ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. വീട്ടുകാർ ഇറങ്ങിവന്നപ്പോഴേക്കും മുരളീധരന്റെ മരണം സംഭവിച്ചിട്ടുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന പേരിൽ ആക്രമിക്കപ്പെട്ട അധ്യാപകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഭാര്യ സരിതയുമായി തെറ്റിയിരിക്കുകയായിരുന്ന മുരളീധരൻ ശനിയാഴ്ച ഉച്ചയോടെയാണ് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയത്. 15 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് ആൺമക്കളുണ്ട് ഇവർക്ക്.

വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായിരുന്നു ഇയാൾ സ്‌ഫോടക വസ്തു കൈയിൽ സൂക്ഷിച്ചതെന്നാണ് വിവരം. പാറമടയിൽ തൊഴിലാളിയാണ് മരിച്ച മുരളീധരൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Blast man died in thiruvananthapuram

Next Story
കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സഹകരണ വകുപ്പ്; കുടിശിക നിവാരണം പ്രഖ്യാപിച്ചുminister vn vasavan, cooperative minister vn vasavan, kerala cooperation department, loan arrears in cooperative banks, special scheme for loan arrears settlement cooperative banks, one time settlement for loan arrears cooperative banks, covid 19 loan arrears, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com