scorecardresearch

പാലക്കാട് വീടിനുള്ളില്‍ സ്‌ഫോടനം, ഒരു മരണം

മരണപ്പെട്ടതാരണെന്നത് തിരിച്ചറിയാനായിട്ടില്ല

Palakkad blast, news

പാലക്കാട്: കേരളശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള പടക്ക നിര്‍മ്മാണ സാമഗ്രഹികള്‍ സൂക്ഷിച്ചിരുന്ന മുറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒര മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.

അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് ശേഷം അബ്ദുള്‍ റസാഖിനെ കണാനില്ല. പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ ഇയാള്‍ വീടിന് സമീപം ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.

സംഭവം നടക്കുമ്പോള്‍ അബ്ദുള്‍ റസാഖിന്റെ ഭാര്യ വീടിനുള്ളില്‍ ഇല്ലായിരുന്നു. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Blast inside home in palakkad one died