പത്തനം തിട്ട: ഇരവിപേരൂരിൽ പ്രത്യക്ഷ ​രക്ഷാ ദൈവസഭാ ആസ്​ഥാനത്ത്​ പടക്കശാലക്ക്​ തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ്​ അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ആറ്പേ പേർക്ക്​ പരിക്കേറ്റു.

വെടിവഴിപാട് നടത്തിപ്പുകാരായ ദമ്പതികളാണ് മരിച്ചത്. കാർത്തികപ്പളളി മഹാദേവികാട് പുളിക്കീഴ് മാധവൻചിറ കിഴക്കേതിൽ​ ഗുരുദാസ് (45) ഭാര്യ സുഷമ (40) എന്നിവരാണ് മരിച്ചത്.

വളളംകുളം മേമന പ്രഭാകരൻ, അഭിജിത്ത്, ലീലാമണി, എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ​ ചികിത്സയിലാണ്. നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം സ്വദേശി സ്വർണ്ണമ്മ, വിജയകുമാരി, ഏഴംകുളം സ്വദേശി തേജസ് എന്നിവരെ കുമ്പനാട്ടെ സ്വകാര്യആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.

കതിനയ്ക്ക് തീ കൊളുത്തുന്നതിനിടെ തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ