Latest News

കുഴൽപ്പണത്തിന്റെ ഉറവിടം പൊലീസിന് വ്യക്തമായി അറിയാം: മുഖ്യമന്ത്രി

ഏതു പാർട്ടിക്ക് വേണ്ടിയാണ് കുഴൽപ്പണം എത്തിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Pinarayi Vijayan Press Meet Gold Smuggling Case

തിരുവനന്തപുരം: കേരളത്തിൽ പ്രമുഖ ദേശീയ പാർട്ടിക്കായി കുഴൽപ്പണം എത്തിച്ച സംഭവത്തിൽ പൊലീസിന്റെ പക്കൽ കൃത്യമായ വിവരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ ഏതു പാർട്ടിക്ക് വേണ്ടിയാണ് കുഴൽപ്പണം എത്തിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. മുഖ്യമന്ത്രി. ബിജെപിക്ക് വേണ്ടിയാണ് കള്ളപ്പണമെന്ന് സിപിഎം ആരോപിച്ചിരുന്നു.

കള്ളപ്പണത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചെന്നാണ് അറിയുന്നതെന്നും എന്തുകൊണ്ടാണ് അവർ അത് വെളിപ്പെടുത്താത്തത് എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നല്ല രീതിയിൽ തന്നെയാണ് അന്വേഷണം മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഇല്ല; ഹർജികൾ ഹൈക്കോടതി തീർപ്പാക്കി

“പൊലീസിന് അത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് എങ്ങനെ വന്ന പണമാണ് എന്നൊക്കെയുള്ള വിവരങ്ങൾ അവരുടെ കൈയിൽ കിട്ടിക്കഴിഞ്ഞു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണ് അത് വെളിപ്പെടുത്താത്തത് എന്ന് അറിയില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“എന്തായാലും അത് സംബന്ധിച്ച് നല്ലരീതിയിൽ തന്നെയാണ് അന്വേഷണങ്ങൾ നീങ്ങുന്നത്. കൂടുതൽ ഗൗരവമായി അന്വേഷണത്തിലേക്ക് പോവുകയും ചെയ്യും. അവരുടെ (പൊലീസിന്റെ) കൈയിൽ കൃത്യമായ വിവരങ്ങളുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Black money theft case cm pinarayi vijayan about police investigation

Next Story
സുമംഗലയ്ക്ക് വിടചൊല്ലി സാഹിത്യ ലോകംSumangala, Sumangala Passes Away, Writer, Malayalam Writer, സുമംഗല, സുമംഗല അന്തരിച്ചു, ബാലസാഹിത്യകാരി, എഴുത്തുകാരി, ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു, എഴുത്തുകാരി സുമംഗല അന്തരിച്ചു ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com