scorecardresearch

അനധികൃത പണമിടപാട്; ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കട്ടെയെന്ന് കോടതി

ഇബ്രാഹിംകുഞ്ഞിന് ചുമതലയുള പാർട്ടി മാധ്യമ സ്ഥാപനത്തിലേക്ക് നോട്ട് നിരോധന കാലയളവിൽ പത്ത് കോടി നിക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം

ഇബ്രാഹിംകുഞ്ഞിന് ചുമതലയുള പാർട്ടി മാധ്യമ സ്ഥാപനത്തിലേക്ക് നോട്ട് നിരോധന കാലയളവിൽ പത്ത് കോടി നിക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം

author-image
WebDesk
New Update
Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അനധികൃത പണമിടപാട് ആരോപണം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി. ആരോപണം കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ എൻഫോഴ്‌സ്‌മെന്റിനെ കക്ഷി ചേർക്കാൻ ഉത്തരവിട്ടു.

Advertisment

ഇബ്രാഹിംകുഞ്ഞിന് ചുമതലയുള പാർട്ടി മാധ്യമ സ്ഥാപനത്തിലേക്ക് നോട്ട് നിരോധന കാലയളവിൽ പത്ത് കോടി നിക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം.

വിജിലൻസ് കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഇബ്രാഹിംകുഞ്ഞിനെതിരെ

കേസെടുക്കാൻ അനുമതി തേടിയെന്ന് പറയുന്നതല്ലാതെ തെളിവുണ്ടായിട്ടും പണമിടപാടിനെക്കറിച്ച് മിണ്ടുന്നില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.

Read Also: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ പങ്കിൽ ഹൈക്കോടതി വിശദീകരണം തേടി

Advertisment

ഉറവിടം വെളിപ്പെടുത്താതിരുന്ന തുക കൈമാറ്റത്തിന് ആദായ നികുതി വകുപ്പ് പിഴ ചുമത്തിയതല്ലാതെ കുറ്റക്കാർക്കെതിരെ നടപടിയോ അന്വേഷണമോ ഉണ്ടായിട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചു. ബാങ്കുകളിൽ പണം നിക്ഷേപിച്ചതായി അന്വേഷണത്തിൽ നിന്ന് ബോധ്യപ്പെട്ടെന്നും രേഖകൾ പരിശോധിച്ചെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കേണ്ടതാണെന്ന് വ്യക്തമാക്കി. വിജിലൻസ് അവരുടെ പരിധിയിൽ വരുന്ന കാര്യം അന്വേഷിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനധികൃത പണമിടപാട് ആരോപണവും അന്വേഷിക്കുമെന്ന് വ്യക്തമാക്കി വിജിലൻസ് സത്യവാങ്‌മൂലം കോടതിക്ക് കൈമാറി.

അനധികൃത പണമിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് അടുത്ത ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.

Read Also: കാൽതെറ്റി തിളയ്ക്കുന്ന സാമ്പാർ പാത്രത്തിലേക്ക് വീണു; ആറു വയസുകാരന് ദാരുണാന്ത്യം

അതേസമയം, 'ചന്ദ്രിക'യുടെ അക്കൗണ്ടില്‍ വ്യാജപ്പണം വെളുപ്പിച്ചു എന്ന തലക്കെട്ടില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ വന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചന്ദ്രിക മാനേജിങ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. 'ചന്ദ്രിക' കാലാകാലങ്ങളില്‍ നടപ്പിലാക്കിവരുന്ന വരിസംഖ്യാപദ്ധതിയില്‍ ദീര്‍ഘകാല വരിക്കാരുടേതായി സമാഹരിച്ച തുക നിയമാനുസൃതം 'ചന്ദ്രിക'യുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്. യഥാവിധി നടക്കുന്ന ഇടപാടുകളാണെന്നത് മറച്ചുവെച്ചാണ് വ്യാജ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണ പരത്തുന്നത്. കഴിഞ്ഞ എട്ടര പതിറ്റാണ്ടായി മലയാള മാധ്യമരംഗത്ത് പ്രഖ്യാപിത നയ ലക്ഷ്യത്തോടെപ്രവര്‍ത്തിച്ചു വരുന്നതാണ് ചന്ദ്രിക. ഇത്തരം അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതിനെ ഗൗരവമായി കാണുമെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ പ്രസ്‌താവനയിറക്കിയിരുന്നു.

Read Also: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയിൽ

നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിനു ചുമതലയുള്ള സ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ പണം നിക്ഷേപിച്ചെന്നും കണക്കിൽ പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യപ്പെട്ടിരുന്നത്.

Scam Black Money

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: