/indian-express-malayalam/media/media_files/uploads/2017/06/vishnu-4.jpg)
നടൻ ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് കേസിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളിലാണ് ബ്ലാക്ക് മെയിൽ കേസ് വന്നത്. ഈ​ വിഷയത്തിൽ പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തെന്നു പറഞ്ഞ് വിഷ്ണുവിനെതിരെ നടൻ ദിലീപ് പൊലീസിൽ പരാതി നൽകിയിരുന്നു.
മോഷണ കേസുകളിലും കഞ്ചാവ്-മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് വിഷ്ണു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് പറയാതിരിക്കാൻ ഒന്നരക്കോടി നൽകണമെന്നാവശ്യപ്പെട്ട് സംവിധായകൻ നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ഫോൺ വിളിച്ചതും വിഷ്ണുവാണെന്നാണ് കരുതുന്നത്. അതിനിടെ, വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് സംഭാഷണത്തിൽ പറയുന്നത്.
(കടപ്പാട്: മനോരമ ന്യൂസ്)
സംഭവത്തിൽ നടൻ ദിലീപിനെ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു പലതവണ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ ഇന്നലെ പറഞ്ഞിരുന്നു. പൾസർ സുനിയുടെ സുഹൃത്ത് ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നു പരിചയപ്പെടുത്തിയ വ്യക്തിയാണു പണം ആവശ്യപ്പെട്ടതെന്നും നാദിർഷ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.