കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ചു ഒരാൾ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6:15 ഓടെയാണ് മരണം സംഭവിച്ചത്. ഈ മാസം ആദ്യം കോവിഡ് ബാധിതനായ ഇദ്ദേഹം 16ന് കോവിഡ് മുക്തനായിരുന്നു. അതിനു ശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടയിൽ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യപെടുന്നത്. ഇന്നലെ എറണാകുളത്തും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന 38-ക്കാരിയായ വീട്ടമ്മയ്‌ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
Also read: Prevention of Mucormycosis, Guidelines: ബ്ലാക്ക് ഫംഗസ് നേരത്തെ കണ്ടു പിടിക്കാന്‍ എയിംസ് മാര്‍ഗരേഖ