ഇടുക്കി: വൈദ്യുത മ​ന്ത്രി എം​എം മ​ണി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​കാ​ട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീ പീഡനത്തിന് പേരു കേട്ടവരാണെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.

ഇ​ടു​ക്കി പാ​മ്പാ​ടും​പാ​റ​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന സ​മ്പൂ​ര്‍​ണ വൈ​ദ്യൂ​തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മടങ്ങുമ്പോഴാണ് ഗോ​ബാ​ക് വി​ളി​ക​ളു​മാ​യി മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ പ്ര​വ​ര്‍​ത്ത​ക​ര്‍ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് പൊ​ലീ​സ് പ്രതിഷേധക്കാരെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.
കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെയുളളവർ സ്ത്രീ പീഡനത്തിൽ ആക്ഷേപം കേട്ടവരാണെന്നും ചരിത്രം ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു മണി പറഞ്ഞത്.

സിപിഎമ്മുമാർ ആരെങ്കിലും ഇത്തരം വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ താൻ സുല്ലിടാമെന്നും മണി പറഞ്ഞു. വിവാദ പരാമർശത്തിൽ പാർട്ടിയിൽനിന്നും പരസ്യശാസന കിട്ടിയതിനുപിന്നാലെയാണ് കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മണി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ