പ​യ്യ​ന്നൂ​ർ: ബിജെപി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യാ​യി​ട്ടും ജ​ന​ര​ക്ഷാ​യാ​ത്ര​ക്ക് പ്രതീക്ഷിച്ചത്ര ആ​വേ​ശം അ​ല​ത​ല്ലി​യി​ല്ല എന്ന് റിപ്പോർട്ടുകൾ. പ​യ്യ​ന്നൂ​ർ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലും ആ​ദ്യ​ദി​ന പ​ദ​യാ​ത്ര​യി​ലും 25,000 ലേ​റെ പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, അ​തി​​ന്റെ പ​കു​തി​മാ​ത്ര​മാ​ണ്​ ആൾക്കൂട്ടം ഉ​ണ്ടാ​യ​തെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്യുന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന്​ പാ​ർ​ട്ടി പ്ര​തീ​ക്ഷി​ച്ച​ത്ര​യും ആ​ളു​ക​ളെ എ​ത്തി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ദ്യ​ദി​നം പ​ദ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്ന​വ​ർ ഏ​റെ​യും കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രും മംഗലാപുരത്ത് നിന്നുമുള്ളവരായിരുന്നു.

സിപിഎ​മ്മി​നെ ഞെ​ട്ടി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​വും ആ​വേ​ശ​വു​മാ​ണ്​ സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം​ ചെ​യ്​​ത​ത്. എ​ന്നാ​ൽ, അ​മി​ത്​ ഷാ ​വേ​ദി​യി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴും മ​റ്റും വ​ലി​യ ആ​വേ​ശ​പ്ര​ക​ട​നം ക​ണ്ട​തു​മി​ല്ല. അ​മി​ത്​ ഷാ ​വ​ന്ദേ​മാ​ത​രം ചൊ​ല്ലി​യ​പ്പോ​ൾ സ​ദ​സ്സി​​ന്രെ ഏ​റ്റു​വി​ളി​ക്ക്​ ആ​വേ​ശം കു​റ​ഞ്ഞു. ഇ​തോ​ടെ കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ ഏ​റ്റു​വി​ളി​ക്കാ​ൻ അ​മി​ത്​ ഷാ​ക്ക്​ അ​ണി​ക​ളെ ഉ​ണ​ർ​ത്തേ​ണ്ടി​യും വ​ന്നു. അ​മി​ത്​ ഷാ​യു​ടെ കേ​ര​ള​പ​ര്യ​ട​നം പ​ക​ർ​ത്താ​ൻ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ൻ​പ​ട​ത​ന്നെ ക​ണ്ണൂ​രി​ലെ​ത്തിയിരുന്നു.

കേ​ര​ളം പി​ടി​ക്കാ​നു​ള്ള അ​മി​ത്​ ഷാ​യു​ടെ തേ​രോ​ട്ട​ത്തി​​ന്റെ തു​ട​ക്ക​മെ​ന്ന ​നി​ല​യി​ലാ​ണ്​ ദേ​ശീ​യ ​മാ​ധ്യ​മ​ങ്ങ​ളി​ലെ ക​ണ്ണൂ​ർ പ​ദ​യാ​ത്ര​യു​ടെ വാ​ർ​ത്ത​ക​ൾ. കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ്​ ക​ണ്ണ​ന്താ​നം ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു​വെ​ങ്കി​ലും സം​സാ​രി​ച്ചി​ല്ല. ക​ണ്ണ​ന്താ​ന​ത്തിന്റെ മ​ന്ത്രി​പ​ദ​വി​യോ​ട്​ സം​സ്ഥാന ​നേ​തൃ​ത്വ​ത്തി​​ന്റെ അ​നി​ഷ്​​ട​മാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ അ​വ​സ​രം ല​ഭി​ക്കാ​തെ​പോ​യ​തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ സൂ​ച​ന.

അതേസമയം, ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് എത്തും. കേച്ചേരി മുതൽ കണ്ണൂർ വരെ യോഗി ജനരക്ഷാ യാത്രയിൽ പങ്കെടുക്കും. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദർശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ