കൊച്ചി: ശബരിമല വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സംഘം കേരളത്തിലെത്തി. കൊച്ചിയിലെത്തിയ ഇവര്‍ ആദ്യം ശബരിമലയിലെത്തി കാര്യങ്ങള്‍ വിലയിരുത്തും. തന്ത്രിയേയും പന്തളം കൊട്ടാരം അംഗങ്ങളേയും ഇവര്‍ കണ്ട് ചര്‍ച്ച നടത്തും. കൂടാതെ ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനേയും സംഘം സന്ദര്‍ശിക്കും.

അതേസമയം ശബരിമലയില്‍ പ്രതിഷേധ സമരം തുടരുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള സമരവും ശക്തമാക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടയുമെന്നും എം.ടി രമേശ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ