കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് ബിജെപി-സിപിഎം സംഘർഷത്തിനിടെ മർദ്ദനമേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. അകംപാടം കോളനിയിലെ സതീശൻ (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നടന്ന സംഘർഷത്തിൽ സതീശന് പരുക്കേറ്റിരുന്നു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

സംഘർഷത്തിനിടെ ജ്യേഷ്ഠന്റെ മകനെ ആക്രമിക്കുന്നത് കണ്ട് പിടിച്ചു മാറ്റാനെത്തിയതായിരുന്നു സതീശൻ. ഇതിനിടെയാണ് മർദ്ദനമേറ്റത്. അതിനിടെ, മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണ് എന്നവകാശവാദവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ