കണ്ണൂർ: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ പാനൂരിന് സമീപം രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. മാനന്തേരി മുടപ്പത്തൂരിലെ കൊവ്വൽ ഹൗസിൽ എം.റിജു (32), കെ. അനിരുദ്ധ് (38) എന്നിവർക്കാണ് വെട്ടേറ്റത്​. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആർഎസ്​എസ്​ പ്രവർത്തകർ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നുവെന്ന്​​ സിപിഎം ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 2 ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ