തിരുവനന്തപുരം: 2019ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാന്‍’ ആയി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വച്ച് അദ്ദേഹം പറഞ്ഞ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് അറിയിച്ച് ബിജെപി രംഗത്തെത്തി. അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടനയും ബിജെപി തയ്യാറാക്കുമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

‘അവര്‍ വീണ്ടും വിജയിക്കുകയാണെങ്കില്‍ ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടന എഴുതിച്ചേര്‍ക്കും. നമ്മള്‍ മനസ്സിലാക്കി വച്ച ഭരണഘടനയ്ക്ക് പിന്നെ അതിജീവനം ഉണ്ടാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടും’, ശശി തരൂര്‍ പറഞ്ഞു.

‘ഹിന്ദു രാഷ്ട്രത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്ന പുതിയ ഭരണഘടനയാണ് അവര്‍ നിര്‍മ്മിക്കുക. ന്യൂനപക്ഷങ്ങള്‍ക്കുളള തുല്യത തകര്‍ക്കുന്ന ഭരണഘടനയായിരിക്കും അത്. ഇവിടെ അതൊരു ഹിന്ദു പാക്കിസ്ഥാനാണ് സൃഷ്ടിക്കുക. ഇതിന് വേണ്ടിയല്ല സ്വാതന്ത്ര്യസമര നേതാക്കളായ ഗാന്ധിജിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും മൗലാനാ ആസാദുമൊക്കെ പോരാടിയത്’, ശശി തരൂര്‍ പറഞ്ഞു.

ശശി തരൂര്‍ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. പാക്കിസ്ഥാന്‍ ഉണ്ടാവാന്‍ കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.