ബിജെപിയുടെ വിജയയാത്ര ഇന്നുമുതൽ; യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ‘വിജയയാത്ര’ പര്യടനം ആരംഭിക്കുന്നത്

Yogi Adityanath, ie malayalam

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ‘വിജയയാത്ര’ ഇന്നുമുതൽ. ‘പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യമുയർത്തിയാണ് പര്യടനം ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പര്യടനം നയിക്കും. ഇന്ന് കാസർഗോഡ് നിന്നു ആരംഭിക്കുന്ന പ്രയാണം ഉത്തർപ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഇന്നു വെെകീട്ട് നാലിന് കാസർഗോഡ് താളിപ്പടുപ്പ് മെെതാനിയിൽ ആണ് ഉദ്ഘാടനം. കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവർത്തകർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയുള്ള ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Read Also: ഞായറാഴ്ച മുതൽ എല്ലാ രാജ്യത്തുനിന്നുള്ളവർക്കും കുവൈത്തിൽ പ്രവേശനത്തിന് അനുമതി

ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ‘വിജയയാത്ര’ പര്യടനം ആരംഭിക്കുന്നത്. സർക്കാർ എല്ലാ മേഖലകളിലും കടുംവെട്ട് നടത്തുന്നു, ഇതിന്റെ ഭാഗമാണ് ആഴക്കടൽ മൽസ്യബന്ധന കരാറും. അഴിമതിയിൽ മുങ്ങിക്കുളിച്ച യുഡിഎഫിന് സർക്കാരിനെ വിമർശിക്കാൻ അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരുമുന്നണികളും ജനങ്ങളോട് പറയാൻ മടിക്കുന്ന വിഷയങ്ങൾ ബിജെപി ‘വിജയയാത്ര’യുടെ ഭാഗമായി ഉന്നയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp vijay yathra yogi aadhithyanath k surendran kerala election 2021

Next Story
എറണാകുളത്ത് സിനിമാ സെറ്റ് തീവച്ച് നശിപ്പിച്ചുfire, തീ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com