ന്യൂഡൽഹി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി സിപിഎം കേന്ദ്രകമ്മിറ്റി. ശബരിമലയിൽ ബിജെപിയുടേത് ഹീന പദ്ധതിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

ശബരിമലയിലെ തങ്ങളുടെ പദ്ധതി വ്യക്തമാക്കിയുള്ള ബിജെപിയുടെ സർക്കുലർ ഇതിന് തെളിവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. “ശബരിമലയെ തകർക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു. പരിശീലനം കിട്ടിയവരെ ആയുധങ്ങളുമായി ശബരിമലയിലേക്ക് അയക്കുന്നത് ഗുരുതരമാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണം,” സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

ശബരിമലയുടെ നിയന്ത്രണം കയ്യിലെടുക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.