/indian-express-malayalam/media/media_files/uploads/2018/02/PS-Sreedharan-Pillai.jpg)
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഇനി പ്രതീകാത്മക സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറുന്നതിന്‍റെ ഭാഗമായി നിലക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാർച്ച് യുവമോർച്ച ഉപേക്ഷിച്ചിരുന്നു. ശബരിമലയില്‍ പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം.
ഹൈക്കോടതി ഉത്തരവ് ഭക്തര്‍ക്ക് അനുകൂലമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഇനി ആചാരലംഘനം ഉണ്ടായാല്‍ മാത്രം സമരത്തിന് ഇറങ്ങിയാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. പ്രതിഷേധങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബിജെപി പിന്‍വലിയുന്നത്.
പ്രത്യക്ഷ സമരം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണെന്ന് ശ്രീധരൻ പിളള പറഞ്ഞു. പാർട്ടി കേന്ദ്ര നേതൃത്വവും ശബരിമല കർമ്മസമിതിയുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ സമരം തുടരുമെന്നും പിളള വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.