കോട്ടയം: പാലായില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിയോജകമണ്ഡലം പ്രസിഡന്റിനെ പുറത്താക്കി ബിജെപി. ബിനു പുളിക്കകണ്ടത്തിനെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റും പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹരിയാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിനാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതെന്ന് എന്‍.ഹരി അറിയിച്ചു. എന്നാല്‍ താന്‍ നേരത്തെ രാജിവെച്ചതാണെന്ന് ബിനു പുളിക്കകണ്ടം പ്രതികരിച്ചു.

അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍ ഫലപ്രവചനം. ഏഷ്യാനെറ്റും എZ റിസര്‍ച്ച് പാര്‍ട്ട്‌ണേഴ്‌സും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫല പ്രകാരം യുഡിഎഫിന്റെ ജോസ് ടോമിന് 48 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫിന്റെ മാണി സി കാപ്പന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍.

Also Read: Live Updates: വിധിയെഴുതി പാല; വോട്ടെടുപ്പ് അവസാനിച്ചു, 71 % കടന്ന് പോളിങ്

മാണി സി കാപ്പനേക്കാള്‍ 16 ശതമാനം വോട്ടിന്റെ ലീഡുമായി ജോസ് ടോം വിജയത്തിലെത്തുമെന്നാണ് പോള്‍ ഫലം പറയുന്നത്. മൂന്നാമതുള്ള എന്‍ഡിഎയ്ക്ക് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. എന്‍.ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

2016 ല്‍ യുഡിഎഫിന് പാലായില്‍ ലഭിച്ചത് 42 ശതമാനം വോട്ടായിരുന്നു. ആറ് ശതമാനം വോട്ടാണ് എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് വര്‍ധിക്കുന്നത്. എല്‍ഡിഎഫിന് 39 ശതമാനം വോട്ടാണ് 2016 ല്‍ ലഭിച്ചത്. എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഏഴ് ശതമാനം വോട്ട് കുറയും. എന്‍ഡിഎയുടെ വോട്ട് ഒരു ശതമാനം വര്‍ധിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. പാല ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറുമണിവരെ 71.41 ശതമാനം പോളിങ് രേഖപ്പെടുത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook