തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമർശനം. വി.മുരളീധരൻ പക്ഷവും കൃഷ്ണദാസ് പക്ഷവും സംസ്ഥാന അദ്ധ്യക്ഷനെതിരെ നിലപാട് കടുപ്പിച്ചതായാണ് ഇപ്പോഴത്തെ വിമർശനം.

അതേസമയം കുമ്മനം രാജശേഖരൻ നേതൃത്വം നൽകി നടത്താനിരുന്ന കേരള യാത്ര അടുത്ത മാസത്തേക്ക് മാറ്റി. സെപ്തംബർ ഏഴ് മുതൽ 23 വരെ യാത്ര നടത്തുമെന്ന് വി.മുരളീധരൻ അറിയിച്ചു.

മെഡിക്കൽ കോഴ വിവാദത്തെ തുടർന്ന് വിവി രാജേഷിനെതിരെ നടപടിയെടുത്തതാണ് ബിജെപിയിലെ മറ്റ് വിഭാഗങ്ങളെ ചൊടിപ്പിച്ചത്. അച്ചടക്ക നടപടി വിവി രാജേഷിൽ മാത്രം ഒതുക്കരുതെന്ന് കൃഷ്ണദാസ് പക്ഷം വാദിച്ചപ്പോൾ, കുമ്മനം രാജശേഖരൻ ചുമതലയേറ്റ ശേഷം പാർട്ടിയിൽ അഴിമതി വർദ്ധിച്ചെന്ന് മുൻ പ്രസിഡന്റ് വി.മുരളീധരൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ