Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ച കുടിവെള്ള കച്ചവടക്കാരനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്

bjp - FAKE CURRENCY

കൊല്ലം : പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ഡ് ചെയ്തു. ബിജെപി ജില്ലാ കമ്മറ്റിയഗം സുഭാഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ച കുടിവെള്ള കച്ചവടക്കാരനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരിൽ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ മനോജിനെ സമീപിച്ചു. എന്നാൽ 3000 രൂപയേ നൽകാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാർട്ടി തരുന്ന രസീതിലെ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു.

അന്ന് വൈകിട്ട് സുഭാഷ മനോജിനെ ഫോണിൽ വിളിക്കുകയും 5000 രൂപ നൽകണമെന്ന്ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നൽകി. ഇതോടെ ജില്ലാ നേതാക്കൾ ഒത്തുതീർപ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

അതേസമയം, ആരോപണം പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പിരിവ് പാർട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp scam again bjp leader threaten business man bjp leader suspended

Next Story
കോഴിക്കോട് നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് ആറ് മരണംകൈതപ്പൊയിൽ വാഹനാപകടം, താമരശേരി വാഹനാപകടം, അടിവാരത്തെ അപകടം, മരണ സംഘ്യ എട്ടായി,
The moderation of comments is automated and not cleared manually by malayalam.indianexpress.com