തിരുവനന്തപുരം: പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളൽ താൻ ഇട്ട വിഡിയോ യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖൻ. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തട്ടെയെന്നും ഇതിന്റെ പേരിൽ അറസ്റ്റ് വരിക്കാനും ജയിലിൽ പോകാനും താൻ തയാറാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും കുമ്മനം പ്രതികരിച്ചു.


കൊലവിളി നടത്തുകയും ബിജുവിന്റെ കൊലയിൽ ആഹ്ലാദം പ്രകടിപ്പിച്ചുമുള്ള നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും എനിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമെന്നും കുമ്മനം പ്രതികരിച്ചു. നേരത്തെ കണ്ണൂർ ജില്ലയിൽ കലാപം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ വ്യാജ വിഡിയോ കുമ്മനം രാജശേഖരൻ ഉപയോഗിച്ചത് എന്ന് ആരോപിച്ച് എസ്എഫ്ഐ നേതാവ് മുഹമ്മദ് സിറാജ് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും, ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

Read More: കുമ്മനം രാജശേഖരനെതിരെ എസ്എഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറിയുടെ പരാതി

കു​മ്മ​നം ഫെയ്​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത് വ്യാ​ജ ​വിഡി​യോ ആണെന്നും ഇത് എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ക്ക​ലാ​യി​രു​ന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു. ഇ​തി​ന്‍റെ പേ​രി​ൽ കു​മ്മ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വ്യാജ വിഡിയോ ആണെങ്കിൽ കുമ്മനം രാജശേഖരനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ