/indian-express-malayalam/media/media_files/uploads/2020/12/surendran-speaker.jpg)
കോഴിക്കോട്: സ്വർണ കടത്തുകാരെ സഹായിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാൽ പൊതു ജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാൻ സ്പീക്കർ തയ്യാറാണോ എന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്നും നിയമ സഭാ സ്പീക്കർ എന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയും കരുതലും അദ്ദേഹം പാലിച്ചില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
സ്പീക്കര്‍ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. ഊരാളുങ്കല്‍ സൊസൈറ്റി സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടര്‍ നല്‍കി ബാക്കി തുക നേതാക്കള്‍ പങ്കിട്ടെടുക്കുന്നു. വൈദഗ്ധ്യമില്ലാത്ത മേഖലകളിലും സിപിഎം ഭരിക്കുന്ന ഊരാളുങ്കലിന് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ആരോഗ്യവകുപ്പിൻ്റെ ഒത്താശ കൊണ്ടാണ് സിഎം രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം എന്താണ് ലോജിക്കൽ കൺക്ലൂഷനിൽ എത്താത്തതെന്ന് മാധ്യമപ്രവർത്തകരും പ്രതിപക്ഷവും പത്ര സമ്മേളനങ്ങളിൽ ചോദിക്കാറുണ്ട്. കേസന്വേഷണം നീണ്ടു പോകുകയല്ല മറിച്ച് കസേന്വേഷണം നീണ്ടു പോകാൻ ഗവൺമെന്റ് പരിശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കറിന്റെ കാര്യത്തിലും ഇതുതന്നെയാണ് ആദ്യം നടന്നത്. രണ്ടാമത്തെയാളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് സർക്കാർ അറിഞ്ഞുകൊണ്ടുള്ള നിലപാടാണ്. സ്വർണക്കള്ളക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിക്കാതിരിക്കാനും വൈകിപ്പിക്കാനുമായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്.
സർക്കാരിൻ്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ട് എന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബി ജെ പി ക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.