കിറ്റെക്സിനോട് സർക്കാർ പ്രതികാരം തീർക്കുന്നു; കോവിഡ് കണക്ക് മറച്ചുവച്ചാൽ ഒന്നാമതാകില്ല: കെ. സുരേന്ദ്രൻ

കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന സൂചന സുരേന്ദ്രൻ നൽകി

k surendran, bjp, ie malayalam

കോഴിക്കോട്: കേരളത്തിലെ നിക്ഷേപ പദ്ധതികളിൽ നിന്നും കിറ്റെക്സ് പിന്മാറുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കിറ്റെക്സിനോട് സിപിഎമ്മും സർക്കാരും രാഷ്ട്രീയ പ്രതീകാരം തീർക്കുകയാണെന്നും സിപിമ്മിന്റെ താൽപര്യത്തിന് വഴങ്ങാത്തതാണ് ഈ പ്രതികാര നടപടിക്ക് കാരണമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വ്യവസായ മന്ത്രിക്ക് കിറ്റെക്സിനോട് വൈരാഗ്യമാണെന്നും അതിന്റെ കാരണം എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ പ്രതിച്ഛായ തകർക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറയുന്ന കേരളം ഇരുപതിനാലാമത്തെ സ്ഥാനത്താണ്. മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങിയത് ബാംഗ്ലൂർ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

കിറ്റെക്സ് കേരളത്തിൽ നിന്നും പോകേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നും കിറ്റെക്സ് മുതലാളിയും സർക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും പിണറായി വിജയനും സർക്കാരും ജനങ്ങളോട് തുറന്നു പറയണം.

ലോകകേരള സഭ എന്ന പേരിൽ ലക്ഷങ്ങൾ കൊള്ളയടിച്ചു. ആരാണ് നിക്ഷേപത്തിനായി കേരളത്തിലേക്ക് വരുന്നത്? കേരളത്തെ എങ്ങോട്ടാണ് നിങ്ങൾ നയിക്കുന്നത്? കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന നിലപാട് സ്വീകരിക്കേണ്ടതിന് പകരം നിക്ഷേപകരെ അടിച്ചോടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

Read Also: കിറ്റെക്സിന് തമിഴ്നാട് സർക്കാരിന്റെ ക്ഷണം, നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം

നമ്പർ വണ്ണിന് വേണ്ടി പിആർ പ്രചരണം നടത്തിക്കൊണ്ടുളള ഓട്ടത്തിനിടയില്‍ നിരവധി പേർക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുന്ന സ്ഥിതിയുണ്ടാകും. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൂന്നിലൊന്ന് കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും കോവിഡ് മൂലമുള്ള മരണം ഏറ്റവും കൂടുതല്‍ മറച്ചുവച്ച സംസ്ഥാനവും കേരളമാണ്. കള്ളക്കണക്ക് കാണിച്ചതുകൊണ്ടോ കോവിഡ് മരണം മറച്ചുവച്ചതുകൊണ്ടോ നമ്പര്‍ വണ്‍ ആകാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന സൂചന സുരേന്ദ്രൻ നൽകി. ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർബന്ധമില്ലെന്നും തീരുമാനം എടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണ കടത്തു കേസിൽ സർക്കാർ പ്രതിരോധത്തിലായ അവസരത്തിൽ ശ്രദ്ധ തിരിക്കുന്നതിനായാണ് തനിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp president k surendran press meet kozhikode against govt on kitex issue and covid deaths

Next Story
അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണംKaripur gold smuggling case, കരിപ്പൂർ സ്വർണക്കടത്ത് കേസ്, arjun ayanki, അർജുൻ ആയങ്കി, customs, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com