Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും

പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. പാലക്കാട് ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 11 മണി മുതല്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗവും പാലക്കാട് നടക്കും.

ഉച്ച തിരിഞ്ഞ് 3.45 ന് പാലക്കാട് കോട്ടമൈതാനിയിലാവും അദ്ദേഹം എത്തുക. നഗരത്തിലെ സ്വകാര്യ ഹോട്ടലിലും, മുനിസിപ്പൽ സ്റ്റേഡിയത്തിലുമായി നടക്കുന്ന വിവിധ യോഗങ്ങളെ അദ്ദേഹം അഭിബോധന ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികളും തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരും ഉച്ചക്ക് ശേഷം നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കണം.

ഈ കണ്‍വെന്‍ഷനില്‍ അമിത് ഷായും പങ്കെടുക്കും. അമിത് ഷായെ കൂടാതെ എ.ച്ച് രാജ അടക്കമുള്ള ദേശീയ നേതാക്കളും പാലക്കാട്ടെ പരിപാടിയില്‍ പങ്കെടുക്കും. അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ചേരാനും സാധ്യതയുണ്ട് .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp president amit shah visits kerala today

Next Story
പിണറായിക്ക് നിര്‍ണായകം: ലാ‍വലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുംPinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com