/indian-express-malayalam/media/media_files/uploads/2018/10/amit-amit-shah-7591.jpeg)
മട്ടന്നൂര്‍: ഉദ്ഘാടനത്തിന് മുമ്പേ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ വിമാനം ഇറക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് അനുമതി ലഭിച്ചു. ഡിസംബര്‍ ഒൻപതിന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഇതിന് മുമ്പേ വിമാനം ഇറക്കാന്‍ അമിത് ഷായ്ക്ക് അനുമതി കിട്ടിയത്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനായി ജില്ലയില്‍ എത്താനാണ് അദ്ദേഹത്തിന് അനുമതി ലഭിച്ചത്.
ഒക്ടോബര്‍ 27നാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ പങ്കെ​ടു​ക്കാ​നാ​വാ​ത്ത​ തീയതിയില്‍ ഉ​ദ്​​ഘാ​ട​ന​ തീ​യ​തി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നും സിപിഎ​മ്മി​നും രാ​ഷ്​​ട്രീ​യ തി​രി​ച്ച​ടി​യായാണ് ഇത് വിലയിരുത്തപ്പെടുക. എ​ട്ടു​പേ​ർ​ക്ക്​ യാ​ത്ര​ ചെ​യ്യാ​വു​ന്ന സ്വ​കാ​ര്യ​വി​മാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ​വ​രെ​യു​ള്ള സു​ര​ക്ഷാ​സം​വി​ധാ​ന​വും അ​മി​ത് ​ഷാ​യെ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ പ​ട്ടി​ക​യും ഒ​രു​ക്കാ​നു​ള്ള നി​​ർ​ദ്ദേ​ശം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൊ​ലീ​സി​ന്​ ല​ഭി​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തി​നു​മു​മ്പ്​ സ്വ​കാ​ര്യ​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന്​ വേ​ണ​മെ​ങ്കി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കാം. എ​ന്നാ​ൽ, ഉ​ദ്​​ഘാ​ട​നം മു​ന്നി​ൽ​നി​ൽ​ക്കെ ഏ​റ്റു​മു​ട്ട​ൽ വേ​ണ്ടെ​ന്ന​നി​ല​യി​ൽ അ​മി​ത്​ ഷാ​യു​ടെ വി​മാ​ന​ത്തി​ന്​ പ​​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​യി​രു​ന്നു.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങി കണ്ണൂരിലേക്ക് വരാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വ്യോമയാന ഡയറക്ടറേറ്റിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് അദ്ദേഹം കണ്ണൂരില്‍ ഇറങ്ങാനുളള അനുമതി തേടിയത്. ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ ഉ​ദ്​​ഘാ​ട​നം നി​ശ്ച​യി​ച്ച കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​ധാ​ര​ണ വ​കു​പ്പു​​ത​ല അ​റി​യി​പ്പാ​യി മാ​ത്ര​മാ​ണ്​ കേ​ന്ദ്ര​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ ന​ൽ​കി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തീ​യ​തി​കൂ​ടി പ​രി​ഗ​ണി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ശ്ച​യി​ക്കു​ന്ന ആ​ശ​യ​വി​നി​മ​യം ഉ​ണ്ടാ​യി​ല്ല എ​ന്നാ​ണ്​ ബിജെപി​യു​ടെ പ​രി​ഭ​വം. ​
ഡല്‍ഹി ആസ്ഥാനമായുളള ചാർട്ടേഡ് വിമനക്കമ്പനിയായ എആർ എയർവേയ്സ് ആണ് അമിത് ഷായ്ക്ക് വേണ്ടി സ്വകാര്യ വിമാനം ഏര്‍പ്പാടാക്കുന്നത്. സെസ്ന, ബൊംബാര്‍ഡിയര്‍, ഫാല്‍ക്കണ്‍ തുടങ്ങിയ ചെറുവിമാനങ്ങളുളള കമ്പനിയുടെ ഏതെങ്കിലും ഒരു വിമാനത്തിലാകും അമിത് ഷാ എത്തുക. ഡിസംബര്‍ ഒമ്പതിന് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കുക എന്നിരിക്കെയാണ് പാര്‍ട്ടി പരിപാടിക്കായി അമിത് ഷായ്ക്ക് അനുമതി ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.