Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ ബാനറുയർത്തി ആഹ്ളാദപ്രകടനം; ബിജെപിക്കെതിരെ പ്രതിഷേധം 

കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്

പാലക്കാട്: ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷം വിവാദത്തിൽ. പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിലാണ് ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത്.

കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്‌ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേർ രംഗത്തെത്തി.

Read Also: ഉമ്മൻചാണ്ടിയുടെ തട്ടകത്തിലെ ഇടത് തരംഗം, കാൽനൂറ്റാണ്ടിനിടെ ആദ്യം; പുതുപ്പള്ളിയിലെ കോൺഗ്രസ് ക്യാംപുകളിൽ ഞെട്ടൽ

ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നഗരസഭയിലെ വിജയത്തിനു പിന്നാലെ പാലക്കാട് കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞിരുന്നു.

2015 നേക്കാൾ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് നഗരസഭയിലെ ഭരണം ബിജെപി നിലനിർത്തിയത്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ 28 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 24 സീറ്റ് മാത്രമായിരുന്നു ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്.

അവിശ്വാസപ്രമേയത്തെ കഷ്‌ടിച്ച് മറികടന്നാണ് കഴിഞ്ഞ തവണ ബിജെപി ഭരണം പൂർത്തിയാക്കിയത്. ഇത്തവണ നഗരസഭയിൽ കോൺഗ്രസിന് നേടാനായത് 13 സീറ്റുകൾ മാത്രം. ഇടതുമുന്നണി ഏഴ് സീറ്റിലേക്ക് ചുരുങ്ങി. നേരത്തെ ഒൻപത് സീറ്റുണ്ടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp palakkad municipality jai sriram posters video

Next Story
എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎം രവീന്ദ്രൻ നൽകിയ ഹർജി തള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com