തിരുവനന്തപുരം: ബിജെപി കേരളം ഭരിച്ചിട്ടില്ലെന്നും അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്ന് ബിജെപിയുടെ ഏക എംഎല്‍എയായ ഒ.രാജഗോപാല്‍. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. കേരളത്തിലെ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും ബിജെപിയെ പഴിക്കേണ്ട. ബിജെപി കേരളം ഭരിച്ചിട്ടില്ല. ഈ അടുത്തെങ്ങും അധികാരത്തിലെത്താനും സാധ്യതയില്ല. എന്നിട്ടും ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശബരിമല വിഷയത്തിലും രാജഗോപാല്‍ പ്രതികരിച്ചു. ശബരിമലയില്‍ രണ്ട് സ്ത്രീകളെ പൊലീസ് വേഷം ധരിപ്പിച്ച് പത്തറുപത് പൊലീസുകാര്‍ കൊണ്ടു പോയെന്നും അതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അല്ലായിരുന്നുവെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ച് ദിവസം കാത്തിരുന്നുവെങ്കില്‍ സുപ്രീം കോടതി റിവ്യുവിലൂടെ ഒരു തീരുമാനത്തിലെത്താൻ കഴിയുമായിരുന്നുവെന്നും ഒ രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ