മലപ്പുറം: വ്യവസായിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ബിജെപി ദേശീയ നേതാവ് അറസ്റ്റിൽ. ന്യൂനപക്ഷ മോർച്ച വൈസ്പ്രസിഡൻഡ് അസ്‌ലം ഗുരുക്കളാണ് അറസ്റ്റിലായത്. പ്രമുഖ വ്യവസായിയായ കെ.ടി റബീഉല്ലയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അസ്‌ലം ഗുരുക്കളെ അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ കെ.ടി റബീഉല്ലയുടെ വസതിയിൽ വച്ചാണ് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്.

കഴിഞ്ഞ ദിവസമാണ് റെബിഉല്ലയെ കാണാൻ ബിജെപി നേതാവ് അസ്‌ലം ഗുരുക്കൾ അനുമതി വാങ്ങിയത്. എന്നാൽ ഇന്നലെ അസ്ലം ഗുരുക്കൾ കാണാൻ എത്തുന്നതിന് മുൻപ് 3 വാഹനങ്ങളിൽ എത്തിയവർ റെബിഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. മതിൽ ചാടി കടന്ന് 2 പേർ ആക്രമിക്കാൻ ശ്രമം നടത്തിയത്. എന്നാൽ വീട്ടിലുണ്ടായിരുന്നവർ ഇവരെ 2 പേരെയും വീട്ടിലുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി പൊലീസിന് ഏൽപ്പിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അസ്ലം ഗുരുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അസ്‌ലം ഗുരുക്കളുടെ ഗൺമാനുൾപ്പടെയുള്ള 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ