തിരുവനന്തപുരം: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ ബിജെപി കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയേക്കും. പിഎസ് ശ്രീധരൻ പിളള സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെയാണ് കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കാൻ  ബിജെപി ശ്രമിക്കുന്നത്.

സിപിഎം നേതാവ് കെകെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റാണ് ചെങ്ങന്നൂരിലേത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥ് രണ്ടാം സ്ഥാനത്തും.  ഇവിടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന പിഎസ് ശ്രീധരൻ പിളള മൂന്നാം സ്ഥാനത്തുമായിരുന്നു.

2011 ൽ യുഡിഎഫ് വിജയിച്ച മണ്ഡലത്തിൽ ഏറെക്കുറെ തുല്യ വോട്ട് വിഹിതത്തിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനവിധിയെത്തിയിരുന്നു. നാല് ശതമാനം മാത്രം വോട്ട് നേടിയ 2011 ലെ തിരഞ്ഞെടുപ്പിൽ നിന്ന് 2016 ലേക്ക് എത്തിയപ്പോൾ ബിജെപിയുടെ വോട്ട് വിഹിതം 29 ശതമാനത്തിലേക്ക് ഉയർന്നു. കോൺഗ്രസ് 30 ഉം ഇടതു സ്ഥാനാർത്ഥി 36 ഉം ശതമാനം വോട്ട് നേടി.

2011 ൽ 51 ശതമാനം വോട്ടാണ് മണ്ഡലത്തിൽ പിസി വിഷ്ണുനാഥ് നേടിയത്. 46 ശതമാനം പേർ സിപിഎമ്മിനെ പിന്തുണച്ചപ്പോൾ 4 ശതമാനത്തോളം പേരേ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തുളളൂ. 2011 നും 2016 നും ഇടയിൽ മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസിന്റെ പിന്തുണ കൊണ്ടാണെന്ന് ബിഡിജെഎസ് നേതാക്കൾ വാദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ