പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുളളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം നേതാക്കന്മാരാണ് നിരോധനാജ്ഞ ലംഘിക്കാനെത്തിയത്.

നിലയ്ക്കലില്‍ എത്തുന്നതില്‍ കുഴപ്പമില്ലെന്നും സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ഉറപ്പ് തരണമെന്നും ബിജെപി നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം ഉണ്ടാക്കാതെ സമാധാനപരമായി സന്ദര്‍ശനം നടത്തുമെന്ന് ഉറപ്പ് നല്‍കണമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് നല്‍കുന്ന നോട്ടീസ് കൈപ്പറ്റി ഒപ്പ് വെച്ച് തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതാക്കള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്ഥലത്ത് പോലീസ് മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. നിലവില്‍ സുരക്ഷാ ചുമതലയുള്ളത് എസ്.പി മഞ്ജുനാഥിനാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രം നടപടികളിലേക്ക് പോയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.