വി.വി രാജേഷിന് എതിരായ നടപടിയിൽ ബിജെപിയിൽ കലാപം

വി.വി രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനൊരുങ്ങി വി.മുരളീധരപക്ഷം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് അഴിമതി സംബന്ധിച്ച റിപ്പോർട്ട് ചോർത്തിയതിന് വി.വി രാജേഷിനെതിരെ നടപടി എടുത്ത സംഭവത്തിൽ ബിജെപിയിൽ അമർഷം. വീശദീകരണം തേടാതെയാണ് രാജേഷിന് എതിരെ നടപടി​ എടുത്തത് എന്നാണ് വി. മുരളീധരപക്ഷത്തിന്രെ ആരോപണം. ബിജെപിയിലെ വി.മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാവാണ് വി.വി രാജേഷ്. ആരോപണ വിധേയനായ എം.ടി രമേശിനെിരെ നടപടി എടുക്കാത്തതിലും മുരളീധരപക്ഷത്തിന് അതൃപ്തി ഉണ്ട്. വി.വി രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനാണ് ചിലർ ഒരുങ്ങുന്നത്.

സം​സ്ഥാ​ന കോ​ർ​ക​മ്മി​റ്റി​യി​ലും അ​ച്ച​ട​ക്ക സ​മി​തി​ക​ളി​ലും ച​ർ​ച്ച ചെ​യ്യാ​തെയാണ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വി.വി രാജേഷിനെതിരെ നടപടി എടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. മെ​ഡി​ക്ക​ൽ കോ​ഴ റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യ​തി​നാ​ണ് രാ​ജേ​ഷി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. വ്യാ​ജ ര​സീ​ത് വാ​ർ​ത്ത ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​ഫു​ൽ കൃ​ഷ്ണ​യ്ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി.

മെഡിക്കല്‍ കോഴയിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വി.വി. രാജേഷാണെന്നായിരുന്നു പുറത്തുവന്ന വിവരം. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കോര്‍ കമ്മിറ്റിയില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയില്‍ വന്നത്. എന്നാല്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാതെ വിവരം പുറത്തു പറഞ്ഞ വിവി രാജേഷിനെതിരെ നടപടി എടുത്തത് സംസ്ഥാന ബിജെപി ഘടകത്തിൽ പുതിയ കലാപത്തിന്​ വഴിയൊരുക്കിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp medical college corruption suspension of vv rajesh creates internal problem starts in kerala bjp

Next Story
മുരുകന്റെ മരണം; കുടുംബത്തോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com