/indian-express-malayalam/media/media_files/uploads/2019/10/barala-bjp.jpg)
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറള രാജിവച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ച വച്ചതോടെയാണ് സുഭാഷ് ബറള രാജി സന്നദ്ധത അറിയിച്ചത്. ഏറ്റവും ഒടുവിലെ വിവരം പ്രകാരം ബിജെപി 38 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 32 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.
അതേസമയം, തൊഹാന മണ്ഡലത്തില്‍ മത്സരിച്ച ബറളയ്ക്ക് വിജയസാധ്യത കുറവാണ്. 25,000 ല്‍ പരം വോട്ടുകള്‍ക്ക് ബറള ഇവിടെ പിന്നിലാണ്. ജെജെപിയുടെ ദേവേന്ദര്‍ സിങ് ബബ്ലിയാണ് ഈ സീറ്റില്‍ മുന്നില്‍.
ഹരിയാനയില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏഴ് മന്ത്രിമാരും സ്പീക്കറും പരാജയം മുന്നില്‍ കാണുന്നു. കോണ്‍ഗ്രസും ബിജെപിയും ഭൂരിപക്ഷം നേടാതെ വരുന്നതോടെ ഒമ്പത് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ജെജെപിയായിരിക്കും ഹരിയാനയിലെ കിങ് മേക്കറായി മാറുക.
അതേസമയം, ഹരിയാനയില്‍ ഭൂപീന്ദര്‍ സിങ് ഹൂഡ ജെജെപിയോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോടും കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയ്‌ക്കെതിരായ തങ്ങളുടെ വിധി ഹരിയാനയിലെ ജനങ്ങള്‍ അറിയിച്ചു കഴിഞ്ഞെന്നും പ്രതിപക്ഷ ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്നും ഹൂഡ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.