തിരുവനന്തപുരം: ബിജെപി നേതാക്കളുടെ മെഡിക്കൽ കോളേജ് കോഴ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോഴ വിവാദത്തിൽ നിന്ന് ബിജെപി ബോധപൂർവ്വം അക്രമങ്ങൾ നടത്തുന്നുവെന്ന് കോൺഗ്രസ് എം.എൽ.എമാർ സഭയിൽ ആരോപിച്ചു. മെഡിക്കൽ കോളേജിന് അനുമതി തേടാൻ​ വേണ്ടി പണം പിരിച്ചത് ഗുരുതരമായ അഴിമതിയാണെന്നും ഇതിനെതിരെ സിബിഐ അന്വേഷണം വേണമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ ആവശ്യപ്പെട്ടു.

എന്നാൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും , തത്ക്കാലം വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ബിജെപി പ്രവർത്തകർ വൻതോതിൽ അഴിമതി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ അന്വേഷണ റിപ്പോർട്ട് വിജിലൻസ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

അതേസമയം ഭരണപക്ഷ എം.എൽ.എമാരും മെഡിക്കൽ കോളേജ് അഴിമതിയിൽ പ്രത്യേക അന്വേഷണ സംഘവേണമെന്നും ആവശ്യപ്പെട്ടു. എൻ.ഐ.ഐ അന്വേഷണം വേണമെന്നാണ് ഇ.പി ജയരാജൻ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ