തിരുവനന്തപുരം: കള്ളനോട്ട് അച്ചടിക്ക് പിടിച്ച ബിജെപി നേതാവിന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിനു പിന്നിലെന്നും കോടിയേരി ആരോപിച്ചു.

ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്ന ആരോപണവും കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചു.

കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബിജെപിനേതൃത്വം തന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നല്‍കുന്നുവെന്നത് വിരോധാഭാസമാണ് എന്നും കോടിയേരി പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന വാദത്തിന്റെ പൊള്ളത്തരം ഇതിലൂടെ വ്യക്തമായി കഴിഞ്ഞു എന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ