കൊല്ലം: പണം നൽകാത്തതിന്‍റെ പേരിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ പൊലീസ്  അറസ്റ്റ് ചെയ്തു.   ബിജെപി കൊല്ലം ജില്ലാ നേതാവ് സുഭാഷിനെയാണ് ചവറ പൊലിസ് അറസ്റ്റ് ചെയ്തത്

വ്യാപാരിയുടെ പരാതിയിൽ വധഭീഷണി മുഴക്കൽ, പണം തട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് സുഭാഷിനെതിരെ കേസ് എടുത്തിരിക്കുന്നത്.

ച​വ​റ​യി​ലെ വ്യാ​പാ​രി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. 5000 രൂ​പ​യാ​ണ് ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​യോ​ട് പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര​യും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും 3000 രൂ​പ ന​ൽ​കാ​മെ​ന്നും
വ്യാ​പാ​രി അ​റി​യി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യ ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​ക്കെ​തി​രേ ഭീ​ഷ​ണി
മു​ഴ​ക്കു​ക​യാ​യി​രു​ന്നു. മു​ഴു​വ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ ത​ന്നെ കൊ​ല്ലു​മെ​ന്നു
ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരിൽ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ മനോജിനെ സമീപിച്ചു. എന്നാൽ 3000 രൂപയേ നൽകാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാർട്ടി തരുന്ന രസീതിലെ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു.

അന്ന് വൈകിട്ട് സുഭാഷ്‌ മനോജിനെ ഫോണിൽ വിളിക്കുകയും 5000 രൂപ നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നൽകി. ഇതോടെ ജില്ലാ നേതാക്കൾ ഒത്തുതീർപ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

അതേസമയം, ആരോപണം പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പിരിവ് പാർട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ