തിരുവനന്തപുരം : കേന്ദ്രമന്ത്രിയായ ശേഷം കേരളത്തിലേക്കെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വിപുലമായ സ്വീകരണങ്ങളാണ് ലഭിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രമന്ത്രിക്ക് ഒരുക്കിയ വിരുന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരികുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും എംഎല്‍എ ഒ രാജഗോപാലും  വിരുന്നിനു പങ്കേടുത്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ വിരുന്നിലേക്ക് ബിജെപി പ്രസിഡന്റിനും എംഎല്‍എക്കും ക്ഷണമില്ലായിരുന്നു എന്നു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേവസ്വം- ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ വിരുന്നിലേക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്. ക്ഷണം വക വെക്കാതെയാണ് ഒ രാജഗോപാലും മറ്റു ബിജെപി പ്രവര്‍ത്തകരും വിരുന്നില്‍ പങ്കുചേര്‍ന്നത്. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനു പുറമെ ഒ രാജഗോപാൽ, ജെആര്‍ പത്മകുമാര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

ഭക്ഷണം വിളമ്പിയപ്പോള്‍ എത്തിയ നേതാക്കളോട് കേന്ദ്രമന്ത്രി ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ബിജെപി നേതാക്കള്‍ വിരുന്നില്‍ പങ്കുചേര്‍ന്നതെന്ന് ടൂറിസം മന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ