scorecardresearch

അധ്യാപികമാർക്കുനേരെ അസഭ്യവർഷം; ബിജെപി നേതാവിനെതിരെ പോലീസ് കേസ്

ബിജെപിയുടെ പ്രതിഷേധയോഗത്തിലാണ് എസ്.സുരേഷ് അധ്യപികമാർക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചത്.

ഫയൽ ചിത്രം

തിരുവനന്തപുരം: അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ അധ്യാപികമാര്‍ കോളെജിനുള്ളില്‍ അനാശാസ്യവും ആഭാസവും നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു. അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാറശാലയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ അസഭ്യവര്‍ഷം.

കഴിഞ്ഞ ആഴ്ച കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തതോടെ ആറ് എബിവിപി പ്രവര്‍ത്തകരെ കോളേജിൽനിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ പാറശാലയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് എസ്.സുരേഷ് അധ്യപികമാർക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചത്.

പ്രിന്‍സിപ്പലും ഏതാനും അധ്യാപികമാരും സിപിഎം അനുകൂലികളായതിനാലാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. സുരേഷിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് കോളേജ് മാനേജ്മെന്റിന്റെ തീരുമാനം. നേരത്തെയും പലതവണ സുരേഷിന്റെ പ്രസംഗങ്ങൾ വിവാദമായിട്ടുണ്ട്.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bjp leader vulgar comments college principal and teachers