തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം.മണിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. തലയ്ക്ക് അകത്ത് വെളിവില്ലാത്ത ആളെയാണ് മന്ത്രിയാക്കിയതെന്നായിരുന്നു പി.കെ.കൃഷ്ണദാസ് പറഞ്ഞത്. തിരുവനന്തപുരത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പ്രളയമുണ്ടായതിന്റെ ഉത്തരവാദികള്‍ സര്‍ക്കാരാണെന്നും അണക്കെട്ടെന്തെന്നും പ്രളയം എന്തെന്നും അറിയാത്തയാളാണ് വിദ്യുച്ഛക്തി മന്ത്രിയെന്നും കൃഷ്ണദാസ് പറഞ്ഞു. അയാളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. അമ്പലത്തിലും പള്ളിയിലുമൊക്കെ അത് ഉപയോഗിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അഹങ്കാരവും അജ്ഞതയുമാണ് പ്രളയത്തിന് കാരണമെന്നും എല്ലാ അണക്കെട്ടും തുറന്നിട്ടാല്‍ പിന്നെ പ്രളയം വരില്ലേയെന്നും കൃഷ്ണകുമാര്‍ ചോദിക്കുന്നു. അണക്കെട്ട് തുറന്നു വിട്ടാല്‍ എന്താ സംഭവിക്കുക എന്നറിയാത്ത, തലക്ക് വെളിവില്ലാത്ത ഒരാളാണ് നമ്മുടെ വിദ്യുച്ഛക്തി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊളംപാറയിലോ കുതിരവട്ടത്തോ കൊണ്ടു പോകേണ്ട ആളുകളെ മന്ത്രിയാക്കിയാല്‍ എന്താണോ സംഭവിക്കുക അതാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 31 അണക്കെട്ടും ഒരേ സമയം തുറന്നുവിടാന്‍ മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വീഡിയോ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.