സര്‍ക്കാര്‍ സവര്‍ണ്ണ-അവര്‍ണ്ണ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബി ഗോപാലകൃഷ്ണന്‍

കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലിം യുവതികളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നവര്‍ ഇന്നു ദലിത് യുവതിയുമായാണ് വന്നിരിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: സര്‍ക്കാര്‍ ശബരിമലയില്‍ സവര്‍ണ്ണ-അവര്‍ണ്ണ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലിം യുവതികളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നവര്‍ ഇന്നു ദലിത് യുവതിയുമായാണു വന്നിരിക്കുന്നതെന്നും ഇത് സവര്‍ണ്ണ, അവര്‍ണ്ണ സംഘര്‍ഷമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ദളിത് ഫെഡറേഷന്‍ നേതാവ് മഞ്ജു ഇന്ന് സന്നിധാനത്തേക്ക് സന്ദര്‍ശനത്തിനായി പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയിരുന്നു. ഇതിനെ കുറിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ശബരിമല വിഷയത്തില്‍ അയ്യപ്പ വിശ്വാസികളുടെ പിന്തുണ ബിജെപിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രിയെയും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്നത്  തുടര്‍ന്നാല്‍ സര്‍ക്കാരിന് കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട ഗതിവരുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല തോന്നുന്നതുപോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ വിശ്വാസികള്‍ എ.കെ.ജി സെന്ററും അടപ്പിക്കുമെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തകനായി ബി.ജെ.പി മാറുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Web Title: Bjp leader gopalakrishnan on manju and sabarimala

Next Story
ആശ്വാസമായ്​ ഹംസഫർ: കൊച്ചുവേളി-ബാനസവാടി പുതിയ ട്രെയിൻhumsafar,train
The moderation of comments is automated and not cleared manually by malayalam.indianexpress.com