scorecardresearch

എൻ.കെ.പ്രേമചന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ഫ്‌ളക്‌സ്; വിവാദം കനക്കുന്നു

സംഭവത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

സംഭവത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

author-image
WebDesk
New Update
15 വർഷം: കോൺഗ്രസിനെ കൈകൊണ്ട് തൊടാതെ കൊല്ലം

കൊല്ലം: എൻ.കെ.പ്രേമചന്ദ്രന്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി നേതാവ് ഫ്‌ളക്‌സ് വച്ചു. കൊറ്റംങ്കര കൗണ്‍സിലര്‍ ശിവാനന്ദനാണ് പ്രേമചന്ദ്രന് അഭിവാദ്യം അറിയിച്ച ഫ്‌ളക്‌സ് വച്ചിരിക്കുന്നത്. ഇതോടെ സംഭവം വിവാദമാക്കിയിരിക്കുകയാണ് സിപിഎം.

Advertisment

നേരത്തേ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്ലം സന്ദര്‍ശനത്തിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന ആരോപണം ഉയര്‍ത്തിയിരുന്ന സിപിഎം പുതിയ സംഭവവും വിവാദമാക്കുകയാണ്. കൊറ്റംങ്കര ഇരുപതാം വാര്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിനാണ് കൗണ്‍സിലര്‍ ശിവാനന്ദന്‍ ഫ്‌ളക്‌സ് വച്ചത്.

തുടര്‍ന്ന് കൗണ്‍സിലറോട് ബിജെപി ജില്ലാ നേതൃത്വം വിശദീകണം ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന് ആര് നല്ലത് ചെയ്താലും അഭിനന്ദിക്കുമെന്നാണ് ശിവാനന്ദന്റെ നിലപാട്. പ്രേമചന്ദ്രനും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിതെന്നാണ് സിപിഎമ്മിന്റെ ആരോപണം. അതേസമയം സംഭവത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

ആസൂത്രിത നീക്കമാണ് ഫ്‌ളക്‌സിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു. വിവാദമായതോടെ ഫ്‌ളക്‌സില്‍ ബിജെപി എന്നെഴുതിയിരുന്ന ഭാഗം മായ്ച്ച് പൗരസമിതി എന്നാക്കി മാറ്റിയിട്ടുണ്ട്.

Kollam Bjp Udf Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: