കൊട്ടാരക്കര: ഇടത് വനിത എംഎൽഎമാർക്കെതിരെ അശ്ലീല പദപ്രയോഗം നടത്തിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയയ്ക്കൽ സോമനാണ് പിടിയിലായത്. കെ.സുരേന്ദ്രന്റെ അറസ്റ്റിനെ തുടർന്ന് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയായിരുന്നു അശ്ലീല പ്രസംഗം.

സിപിഎം നേതാവും കൊട്ടാരക്കര എംഎൽഎയുമായ അയിഷ പോറ്റിയെയും കുടുംബത്തെയും അധിക്ഷേപിച്ചതിന് പുറമെ, വീണ ജോർജ്ജ് എംഎൽഎ, പ്രതിഭ ഹരി എംഎൽഎ, ആർ.ബാലകൃഷ്ണപിളള എന്നിവരെയാണ് അധിക്ഷേപിച്ചത്. അയിഷ പോറ്റി എംഎൽഎയുടെ പരാതിയിലാണ് പൊലീസ് നടപടി.

കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകനാണ് അയിഷ പോറ്റി എംഎൽഎ പരാതി നൽകിയത്. പുനലൂരിൽ നിന്നാണ് സോമനെ അറസ്റ്റ് ചെയ്‌തത്. പിന്നീട് ഇദ്ദേഹത്തെ കൊട്ടാരക്കര ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.