/indian-express-malayalam/media/media_files/uploads/2017/03/kummanam.jpg)
തിരുവനന്തപുരം: രാജ്യത്ത് കശാപ്പ് നിരോധിച്ചെന്ന വാർത്ത മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാർ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചുവെന്ന തരത്തിൽ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. ഇത് മാധ്യമധർമ്മമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറച്ചു വെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മാധ്യമങ്ങൾ പെരുമാറുന്നതെ"ന്ന് കുമ്മനം കുറ്റപ്പെടുത്തി.
"തെറ്റായ വാർത്തയുടെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കൻമാരും പ്രതികരണം നടത്തിയത്. കെപിസിസി അദ്ധ്യക്ഷൻ, ഇത് റംസാൻ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞെ"ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More: കശാപ്പ് നിയന്ത്രണം രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണെന്ന് കോടിയേരി
"ജമ്മു കശ്മീർ അടക്കം 20 സംസ്ഥാനങ്ങളിൽ നേരത്തേ തന്നെ ഗോവധം നിരോധിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയാനുള്ള നിയമം അനുസരിച്ചാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്. ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്" കുമ്മനം വിശദീകരിച്ചു.
"രാജ്യത്തെ കന്നുകാലി സമ്പത്ത് സംരക്ഷിക്കെണ്ടത് ഭരണകൂടത്തിന്‍റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കാര്‍ഷിക മേഖലയെ ബാധിക്കും. ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാലി സമ്പത്തിന്‍റെ നാശം കാരണമാകുന്നു. കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്‍റെ ഉത്തരവ്." കന്നുകാലി ചന്തകള്‍ കാര്‍ഷിക ചന്തകളാണെന്നും കുമ്മനം പത്രക്കുറിപ്പിൽ പറഞ്ഞു.
"കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്‍റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് വിജ്ഞാപനം എന്നും ഇത് വിവാദമാക്കുന്നത് ഗൂഢ ലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us